സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മലപ്പുറത്ത് ജാഗ്രതാ നിദേശം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം10 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് മരണംകാരണം. സംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടക്കും .

ALSO READ: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ്

അതേസമയം മലപ്പുറത്ത് നിപ സമ്പർക്ക പട്ടിക 246 ആയി ഉയർന്നു. 63 പേർ അതിതീവ്ര നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാണോ അവലോകന യോഗം പരിശോധിച്ചു. പുനേയിൽ നിന്ന് മൊബൈൽ ലാബ് നിപ പരിശോധനയ്ക്കെത്തും. ആനക്കയം, പണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News