നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ ആയിരുന്നു സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ കണക്ക് അനുസരിച്ച് 225 പേർ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ALSO READ : മലപ്പുറത്തെ നിപ രോഗബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും; മന്ത്രി വീണാ ജോർജ്

ഇതിൽ തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ 32 പേർ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് മൂന്ന് ഫലങ്ങൾ അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. അതെ സമയം മങ്കി പോക്സ് ലക്ഷണങ്ങളുള്ള ഒരാളും നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നെത്തിയ വ്യക്തിയിലാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ കണ്ടത്. ഇതിന്റെ ഫലവും ഉടൻ തന്നെ അറിയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News