കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടുപേർക്കും, ചികിത്സയിലുള്ള രണ്ടുപേർക്കുമാണ് നിപ സ്ഥിരീകരിച്ചത്. പരിശോധനക്ക് അയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ഇന്നലെ മരിച്ച വ്യക്തിയുടെ സാമ്പിൾ , കൂടാതെ ചികിത്സയിൽ ഇരിക്കുന്ന നാലുപേരുടെ സാമ്പിൾ എന്നിങ്ങനെയാണ് പരിശോധനക്ക് അയച്ചത്. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നില്ല.
പോസറ്റീവ് ആയ സാമ്പിളുകളിൽ ഒരെണ്ണം ഇന്നലെ പനിയായി മരിച്ച വ്യക്തിയുടേതാണ്. ഒക്ടോബർ 30 ന് പനി ബാധിച്ച് മരിച്ച
വ്യക്തിയുടെ ഭാര്യാ സഹോദരനും , ഇന്നലെ മരിച്ച വ്യക്തിയുടെ 9 വയസ്സായ മകനുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഒക്ടോബർ 30 ന് മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരന്റെ സാമ്പിൾ പരിശോധന പോസിറ്റീവ് ആയതിൽ നിന്നാണ് ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തി നിപ പോസിറ്റീവ് ആണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മരിച്ച രണ്ട് വ്യക്തികളും പനി മൂലം ചികിത്സക്കായി ഒരേ ആശുപത്രിയിൽ ഒരേ സമയം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ദയവായി വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
also read;കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here