നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയിൽ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്പിൾ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി പറഞ്ഞു. 246 പേർ സമ്പർക്ക പട്ടികയിലുണ്ടെന്നും 63 പേർ ഹൈ റിസ്ക് വിഭാഗത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

മൊബൈൽ ലാബ് കൂടി പൂനെയിൽ നിന്നെത്തും. രണ്ടു പഞ്ചായത്തിലും മുഴുവൻ വീടുകളിലും സർവേ നടത്തും. ആരോഗ്യ പ്രവർത്തകരും പഞ്ചായത്തുമാണ് സർവേ. വീടുകളിലും വളർത്തുമൃഗങ്ങൾക്കും ആവശ്യമെങ്കിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കാസര്‍ഗോഡിനും കര്‍ണാടകയ്ക്കും അതിരായി കിടക്കുന്ന സാങ്കല്പിക ദേശത്തിന്റെ കഥ; പി.വി. ഷാജികുമാറിന്റെ ‘മരണവംശം’ നോവൽ സിനിമയാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News