നിപ: 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍, കുട്ടി യാത്ര ചെയ്ത ബസ് തിരിച്ചറിഞ്ഞു

നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത്. ഒമ്പത് പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇന്നു പരിശോധിയ്ക്കുന്നവരില്‍ 6 പേര്‍ക്ക് രോഗ ലക്ഷണം ഉണ്ട്.

ALSO READ:  ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; വഴങ്ങാതെ യാക്കോബായ വിഭാഗം, സഹകരിക്കണമന്ന് പൊലീസ്

101 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത ബസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ഫീല്‍ഡ് സര്‍വേ പുരോഗമിയ്ക്കുന്നു.

ALSO READ:  തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി; ജോ ബൈഡന്‍ പിന്മാറിയതോടെ കമല ഹാരിസ് ചരിത്രം കുറിക്കുമോ?

തിരുവനന്തപുരത്തുള്ള നാലുപേരും  വീടുകളിലാണ് നിലവിലുള്ളത്. ഇവര്‍ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ എത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News