കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു

നിപ സ്ഥിരീകരിച്ച കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതിന് തെളിവ്. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇക്കാര്യം ഐ.സി.എം.ആര്‍ അറിയിച്ചുവെന്ന് മന്ത്രി വയനാട്ടില്‍ പറഞ്ഞു.

Also Read: ബെം​ഗളൂരുവിൽ കെട്ടിടത്തിൽ വൻ തീപിടുത്തം; രക്ഷ നേടാൻ കെട്ടിടത്തിൽ നിന്ന് ചാടിയ യുവാവിന് പരുക്ക്

മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.മുന്‍പുണ്ടായ അണുബാധകളിലും വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയത്.നിലവില്‍ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇത് സഹായമാവും.ഇ മെയില്‍ വഴി ഐ സി എം ആര്‍ വിവരം കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: ‘കാത്തിരുന്നത് രണ്ടു പതിറ്റാണ്ട്, ഇത് സന്തോഷ കണ്ണീർ’; എസ് എഫ് ഐ യുടെ വിജയത്തിൽ വൈകാരികമായി പുണർന്ന് പെൺകുട്ടികൾ

ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടു പേരാണ് മരണപ്പെട്ടത്. 33.3 ശതമാനമായികുന്നു മരണ നിരക്ക്. രോഗികളെ നേരത്തെ കണ്ടെത്താനും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാനും കഴിഞ്ഞത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാളും മിംസ് ആശുപത്രിയില്‍ രണ്ട് പേരും ഇഖ്‌റ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുണ്ടായിരുന്നത്.ഇതില്‍ ഒമ്പതു വയസ്സുകാരന്‍ ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News