നിപ സംശയം: പൂനെയിൽ നിന്ന് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ ക‍ഴിയുവെന്ന് ആരോഗ്യമന്ത്രി

കോ‍ഴിക്കോട് നിപ വൈറസ് ബാധയുണ്ടോയെന്ന സംശയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയില്‍ രണ്ട് അസ്വാഭിക പനി മരണങ്ങള്‍ ഉണ്ടായി. നിപ ആണെന്നത് സംശയം മാത്രമാണ്. പൂനെയിൽ നിന്ന് റിസൽട്ട് വന്നതിന്ശേഷം മാത്രമെ സ്ഥിരികരിക്കാൻ കഴിയുള്ളുവെന്നും ഹൈറിസ്ക്ക് സമ്പർക്കപട്ടിക തയ്യാറാക്കുകയാണെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.

ALSO READ: എറണാകുളത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം, നിപ സംശയത്തെ തുടർന്ന് ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. 10.30 ന് ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആയഞ്ചേരി 13-ാം വാർഡായ മംഗലാടാണ് നിപ ആശങ്ക നിലനിൽക്കുന്നത്.

ALSO READ: എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിന്, അപകട മരണങ്ങള്‍ കുറഞ്ഞു: മന്ത്രി ആന്‍റണി രാജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News