കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിൽ നിപ്പ ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.

also read :കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിലാണ് . ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് നിപ സ്ഥിരീകരിച്ചു.

also read :ബിഹാറിലെ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ ഭക്ഷണം നൽകിയില്ല; 55 പെണ്‍കുട്ടികള്‍ ഓടിപ്പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News