മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക് കോൺടാക്ട് ഉള്ളവരെ കണ്ടെത്തുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ആരംഭിച്ചു.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ15 വയസ്സുകാരണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മസ്തിഷ്ക ജ്വരത്തെ തുടർന്ന് കോഴിക്കോട് MIMS ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്രവം പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവത്തിന്റെ പരിശോധന റിപ്പോർത്തിലാണ് ഫലം പോസിറ്റിവായത്.
കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുമായി സമ്പക്കർമുള്ള മൂന്നു പേരെ ഐസലേറ്റ് ചെയ്തു. മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ നേതൃത്വത്തിൽ പാണ്ടിക്കാട് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചെള്ള് പനിയും സ്ഥിരികരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here