നിപ രോഗബാധ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയെ സംബന്ധിച്ച അവലോകന യോഗത്തില്‍ വിഷയത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 19 കമ്മിറ്റികള്‍ രൂപീകരിച്ച് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. 5 സാമ്പിളുകള്‍ അയച്ചതില്‍ മൂന്നെണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചു. ചികിത്സയിലുള്ള കുഞ്ഞ് വെന്റിലേറ്ററില്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

പുതിയ സമ്പര്‍ക്കപ്പട്ടികയില്‍ 706 പേരാണുള്ളത്. ഇതില്‍ 77 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 153 ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. നിലവില്‍ 13 പേര്‍ മെഡിക്കല്‍ കോളേജ് ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

READ ALSO:നിപ: പ്രതിരോധത്തിന് ആ മരുന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ആരോഗ്യവകുപ്പിന്റെ ദിശയിലൂടെയും ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ ടീം രൂപീകരിച്ചിട്ടുണ്ട്. വോളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാം. 24-ാം തീയതി വരെ ജില്ലയില്‍ നിയന്ത്രണം വേണോ എന്നുള്ളത് കലക്ടര്‍ക്ക് തീരുമാനിക്കാം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല തലത്തിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ സൂക്ഷ്മമായിട്ടുള്ള അവലോകനം നടന്നിട്ടുണ്ടെന്നും ശക്തമായിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. നാളെ മുതല്‍ കേന്ദ്ര സംഘത്തിന്റെ സാന്നിധ്യം കോഴിക്കോട് ജില്ലയില്‍ ഉണ്ടാകും. വ്യാജ വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും കോഴിക്കോടും സമീപ ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:നിപ; ഐസൊലേഷൻ കഴിയുന്ന 3 പേർക്ക് പനിയുടെ ലക്ഷണം; ഐ സി എം ആർ സംഘം നാളെ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News