മലപ്പുറത്തെ നിപ സംശയം: സമ്പർക്ക പട്ടിക വിപുലീകരിച്ചു

NIPAH

മലപ്പുറം നടുവത്ത് നിപ രോഗ സംശയത്തെ തുടർന്ന്
സമ്പർക്ക പട്ടിക വിപുലീകരിച്ചു.  151 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ രണ്ടുപേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കലി അടങ്ങാത്ത യാഗി; മ്യാൻമാറിൽ ചുഴലിക്കാറ്റിൽ മരണസംഖ്യ 74 ആയി

നിപ സംശയത്തെ തുടർന്ന് തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ ഉടൻ നിപ പരിശോധനയ്ക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News