മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന നടുവത്ത് ചെമ്മരം ശാന്തിയിൽ നിയാസ് പുതിയത്ത് ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ബാംഗ്ലൂരുവിൽ വിദ്യാർത്ഥിയായ നിയാസ് അസുഖബാധിതനായാണ് നാട്ടിലെത്തിയത്. പിന്നീട് പനി കടുത്തതോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Also Read: വേദനകൾ മറക്കാൻ കേരളമാകെ കൂടെ; ഐഎസ്എലിൽ താരങ്ങളുടെ കൈപിടിക്കാൻ വയനാട് ദുരന്തബാധിതരായ കുട്ടികൾ
തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഞ്ഞപ്പിത്തം കരളിന് ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം മരണവും സംഭവിച്ചു. നിപയുടെ ലക്ഷണങ്ങളില്ലായിരുന്നെങ്കിലു കോഴിക്കോട്ടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണ്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിയ്ക്കാനാവൂ. ആരോഗ്യ വകുപ്പ് ജാഗ്രതാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here