നിപ സംശയം ; രോഗി കോഴിക്കോട് ആറിടത്ത് ചികിത്സ തേടിയതായി വിവരം

നിപ വൈറസ് ബാധയെ തുടർന്ന് മരിച്ചു എന്ന് സംശയിക്കുന്ന വ്യക്തി ചികിത്സയ്ക്കായി കോഴിക്കോട് ജില്ലയിൽ ആറ് ഇടങ്ങളിൽ പോയതായി വിവരം. ആയഞ്ചേരി ആരോഗ്യ കേന്ദ്രം , വല്യാപ്പള്ളി ആരോഗ്യ കേന്ദ്രം ,വടകര സർക്കാർ ആശുപത്രി, ഡോക്ടറുടെ വീട് , വടകര സഹകരണ ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് രോഗി ചികിത്സ തേടിയത്.മിംസ് ആശുപത്രിയിലാണ് രോഗിയുടെ മരണം സംഭവിച്ചത്.

also read:നിപ സംശയം: പൂനെയിൽ നിന്ന് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ ക‍ഴിയുവെന്ന് ആരോഗ്യമന്ത്രി

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration