നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

MUHAMMED RIYAS

കോഴിക്കോട് നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ അവലോകന യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കുറ്റ്യാടി പി ഡബ്ല്യൂ ഡി റസ്റ്റ്ഹൗസിലാണ് യോഗം ചേരുന്നത്. യോഗത്തിൽ കുറ്റ്യാടി, നാദാപുരം എം എൽ എ മാർ പങ്കെടുക്കും. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകരും തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

also read:നിപ സംശയം ; രോഗി കോഴിക്കോട് ആറിടത്ത് ചികിത്സ തേടിയതായി വിവരം

അതേസമയം, കോഴിക്കോട് നിപ സംശയത്തില്‍ ചികിത്സയില്‍ ക‍ഴിയുന്ന 25 കാരന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. മരിച്ചയാളിന്‍റെ ബന്ധുവാണ് യുവാവ്. എന്നാല്‍ ചികിത്സയില്‍ ക‍ഴിയുന്ന രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ല.മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്.

also read:നിപ സംശയം; ചികിത്സയിലുള്ള യുവാവിന്‍റെ നില തൃപ്തികരം, പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News