നിപ, എം പോക്സ്; മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

VEENA GEORGE

നിപ, എം പോക്സ് നിപ രോഗ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്നും ശേഖരിച്ച 37 സാമ്പിളുകൾ നെഗറ്റിവ് ആണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഏഴ് പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെന്നും എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ALSO READ; ആലപ്പുഴ സുഭദ്ര കൊലക്കേസ്; പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി

എം പോക്സ് ബാധിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വീണാ ജോർജ്ജ് അറിയിച്ചു. 23 പേർ
സമ്പർക്കത്തിലുണ്ട്. സ്വയം നിരീക്ഷിക്കാൻ ഇവർക്ക്
നിർദേശം നൽകിയെന്നും വിമാനത്തിൽ യാത്ര ചെയ്ത 47 പേരോടും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News