നിപ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ കോഴിക്കോട് ജില്ലാ അത്ലറ്റിക് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചു. പനങ്ങാട് പഞ്ചായത്ത് അധികൃതരും പോലീസും എത്തിയാണ് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചത്. കിനാലൂർ ഉഷാ സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു ടീം സെലക്ഷൻ.
അതേസമയം, സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
ALSO READ: സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ
‘2 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജിലും പോസിറ്റീവ് ആയവർ ചികിൽസയിൽ കഴിയുന്നുണ്ട്. അവരൊക്കെ സ്റ്റേബിൾ ആണ്. ക്രിറ്റിക്കൽ ആയിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഇൻഡക്സ് കേസ് സോഴ്സ് ഐഡന്റിഫിക്കേ ഷൻ നടക്കുകയാണ്. അതിന് വേണ്ടി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്രവ ശേഖരണ ത്തിനായി നിയോഗിക്കും. മറ്റ് ജില്ലകളിലുള്ളവരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും’, മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here