നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

nipah in malappuram

നിപ മൂലം മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ:അന്നയുടെ മരണം: ഇ.വൈ ഓഫീസിന് നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തല്‍

ബുധനാഴ്ച 94 പേരുടെ ക്വാറന്റയിനും അവസാനിക്കും. അതേസമയം പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവായതായി ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 104 പരിശോധനാ ഫലങ്ങളാണ് ഇതുവരെ നെഗറ്റീവായത്.

ALSO READ:വയനാട് നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിലെ കുരുന്നുകൾ ; ദുരിത ബാധിതർക്ക് കമ്മലുകളും,സമ്പാദ്യകുടുക്കകളും നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News