നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. അതേസമയം 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു.

ALSO READ:അങ്കോള അപകടം; രക്ഷാപ്രവർത്തനത്തിനായുള്ള അടുത്ത ഒരു മണിക്കൂർ നിർണായകം

നിപ കേസ്

ജൂലൈ 10 – പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചു

ജൂലൈ 12 – പാണ്ടിക്കാട് സ്വകാര്യ ക്ലിനിക്കല്‍ ചികിത്സിച്ചു

ജൂലൈ 13 – പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

ജൂലൈ – 15 ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി – തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായി.

ജൂലൈ -19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ജൂലൈ – 20 സ്രവ സാമ്പിള്‍ ഫലം പോസിറ്റീവ് ആയി (മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു)

ALSO READ:ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛന്‍ അമ്മ അമ്മാവന്‍ എന്നിവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകരടക്കം മുപ്പത് പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 15 പേരുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News