നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം

നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ കർശന നിയന്ത്രണം. ബോട്ട് അടുപ്പിക്കുന്നതും മത്സ്യ വിൽപ്പന നടത്തുന്നതും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവെക്കാൻ നിർദേശം. ചെറുവണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരികരിച്ചതിന് പിന്നാലെയാണ് ബേപ്പൂർ ഹാർബറിൽ നിയന്ത്രണം കർശനമാക്കിയത്.

ALSO READ: ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു

ബേപ്പൂർ ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ വെള്ളയിൽ ഹാർബറിലൊ പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെൻ്ററിലൊ അടുപ്പിക്കാനാണ് നിർദേശം. വെള്ളയിൽ ഹാർബറിൽ മത്സ്യ കച്ചവടത്തിനും വിലക്ക് ഏർപ്പെടുത്തിയുണ്ട്. കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളും ഫറോഖ് മുൻസിപാലിറ്റിയും പൂർണ്ണമായും കൺടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: നോയിഡയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ മരണം 8 ആയി

അതേസമയം, ജില്ലയിൽ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള ഇടങ്ങൾ കർശന പൊലിസ് നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമാക്കി കോഴിക്കോട് ജില്ലാ അത്ലറ്റിക് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചു. പനങ്ങാട് പഞ്ചായത്ത്‌ അധികൃതരും പോലീസും എത്തിയാണ് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചത്. കിനാലൂർ ഉഷാ സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു ടീം സെലക്ഷൻ 100 ൽ അധികം വിദ്യാർഥികളാണ് പങ്കെടുക്കാൻ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News