വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതുകൊണ്ടാണ് വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കിയത്, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചതിനെ തുടർന്നാണ്  മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്   പരിഭ്രാന്തി പടർത്തരുതെന്നും ക‍ഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദരന്‍. ഈ വിദ്യാർത്ഥിക്ക് കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്ടാക്ട് ഉണ്ട് എന്നുള്ള പ്രചാരണം തെറ്റാണ്. ഡെന്‍റൽ കോളേജ് പ്രിൻസിപ്പലിനോട് വിവരങ്ങൾ അന്വേഷിച്ചുവെന്നും എംഎല്‍എ വ്യക്തമാക്കി.

പനി ബാധിച്ച് ചികിത്സ തേടവേ, താൻ യാത്ര ചെയ്യുമ്പോൾ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: നിപ: കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, നിര്‍ദേശങ്ങള്‍ പരിശോധിക്കാം

വിദ്യാർത്ഥിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആളുടെ പനിയും കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

പനി ബാധിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഒരു വിദ്യാർത്ഥിയെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡെന്റൽ കോളേജ് പ്രിൻസിപ്പലിനോട് വിവരങ്ങൾ അന്വേഷിച്ചു. പനി ബാധിച്ച് ചികിത്സ തേടവേ, താൻ യാത്ര ചെയ്യുമ്പോൾ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയതാണ്. വിദ്യാർത്ഥിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആളുടെ പനിയും കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ വിദ്യാർത്ഥിക്ക് കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്ടാക്ട് ഉണ്ട് എന്നുള്ള പ്രചാരണം തെറ്റാണ്. ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു പരിഭ്രാന്തി പടർത്തരുത്.

ALSO READ: നിപ രോഗബാധ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News