നിപ ; മലപ്പുറത്ത് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു, ആറു ദിവസത്തിനിടെ യുവാവ് സഞ്ചരിച്ചത് ഇവിടെയെല്ലാം

മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച 24 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബർ നാലിനാണ് യുവാവിന് നിപയുടെ ലക്ഷണങ്ങൾ ആരംഭിച്ചത്. നാലിനും,അഞ്ചിനും യുവാവ് വീടിനു പുറത്തേക്ക് പോയിട്ടില്ല. ആറാം തീയതി രാവിലെ 11.30 ന് ഫാസിൽ ക്ലിനിക്കിൽ ചിലവഴിച്ചു. അരമണിക്കൂറോളമാണ് ഇവിടെ ചിലവഴിച്ചത്. അന്നേ ദിവസം വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും. അന്ന് രാത്രി 8.18 മുതൽ 10.30 വരെ ജെ.എം.സി. ക്ലിനിക്കിൽ ചെലവഴിച്ചു.

ALSO READ : മലപ്പുറത്തെ നിപ ; സമ്പര്‍ക്ക പട്ടികയില്‍ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു

ഏഴാം തീയതി രാവിലെ 9.20 മുതൽ 9.30 വരെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ. ഓട്ടോയിലായിരുന്നു സ്റ്റേഷനിലേക്ക് യാത്ര ചെയ്തത്. അന്ന് രാത്രി 7.25 മുതൽ 8.24 വരെ എൻ.ഐ.എം.എസ് എമർജൻസി വിഭാ​ഗത്തിൽ. അന്ന് തന്നെ രാത്രി 8.25-ന് ഐ.സി.യു.വിലേക്ക്. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയിൽ കഴിഞ്ഞു .

എട്ടിന് ഉച്ചയ്ക്ക് 1.25-ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതൽ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാ​ഗത്തിൽ. 3.59 മുതൽ 5.25 വരെ എം.എർ.ഐ. മുറിയിൽ. 5.35 മുതൽ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ തുടരുന്നു. പിന്നീട്, 6.10-ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്പതാം തീയതി പുലർച്ചെ 12.50 വരെ ഇവിടെ ചികിത്സയിൽ.

ALSO READ : മലപ്പുറത്തെ നിപ: കണ്ടയിൻമെൻ്റ് സോണിൽ നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഒമ്പതിന് പുലർച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലർച്ചെ 8.46 വരെ ഇവിടെ ചികിത്സയിൽ തുടർന്നു. സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ചയാണ് യുവാവ് മരിച്ചത്. ഇന്നലെ (സെപ്റ്റംബർ 15) ന് ആണ് യുവാവിന് നിപ സ്ഥിരീകരിച്ചത്. പൂനെയിൽ സ്ഥിതി ചെയ്യുന്ന വൈറോളജി ലാബിലെ ഫലത്തിൽ ആണ് നിപ പോസിറ്റീവ് ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News