നിപ: കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, നിര്‍ദേശങ്ങള്‍ പരിശോധിക്കാം

NIPAH

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണെന്ന് കളക്ടര്‍ എ ഗീത അറിയിച്ചു.

വിവാഹം റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്.

ALSO READ: 12 മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ നല്‍കും

പൊതുജനങ്ങൾ ഒത്തുചേരുന്ന നാടകം പോലുള്ള കലാസാംസ്കാരിക പരിപാടികൾ കായിക മത്സരങ്ങൾ എന്നിവയും മാറ്റിവയ്കണം. പൊതുയോഗങ്ങൾ പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികൾ എന്നിവ മാറ്റിവയ്ക്കണം.

നിപ രോഗബാധയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ALSO READ: നിപ പ്രതിരോധം; മാനസിക പിന്തുണയുമായി ടെലി മനസ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ വൈറസ് രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. നിപ വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ കുറിച്ചും, അസുഖ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ മാനേജ്മെന്റ് പ്ലാൻ പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെക്കേണ്ടതാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News