നിപയിൽ വീണ്ടും ആശ്വാസം, 24 ഫലം കൂടി നെഗറ്റീവ്

നിപയിൽ വീണ്ടും ആശ്വാസം. 24 ഫലം കൂടി നെഗറ്റീവ്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നും വൈകിട്ട് അവലോകനയോഗം ചേരും.

നിപയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയത്തത് ആശ്വാസമാവുകയാണ് . ലഭിച്ച 24 പരിശോധനഫലം നെഗറ്റിവ്ആയതാണ് നിപയിലെ ഇന്നത്തെ ആശ്വാസം. 352 സാമ്പിളുകൾ ആണ് പരിശോധനക്കായി അയച്ചത്. 3 പരിശോധനഫലം കൂടി ഇനി ലഭിക്കാനുണ്ട്. പുതിയ റിസൽട്ടുകൾ നെഗറ്റീവ് ആയതാണ് ആശ്വാസമാവുന്നത്.

Also Read : കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല, അതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണ്: കൃഷ്ണപ്രഭ

980 പേരാണ് സമ്പർക്ക പട്ടികയിൽ. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയടക്കം പോസിറ്റീവ് ആയ നാല് പേരുടെയും ആരോഗ്യ നിലയിൽ നല്ല പുരോഗതി ഉണ്ട്. ഇളവ് നൽകിയതോടെ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുന്ന വടകര താലൂക്കിലെ ട്രഷറികൾ തുറന്ന് പ്രവർത്തനമാരംഭിച്ചു.

ഇളവ് നൽകാത്ത കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന കൺടെയ്ൻമെൻ്റ് സോണുകളിലും ഫറോഖ് മുൻസിപ്പാലിറ്റിയിലും കർശന നിയന്ത്രണം തുടരുകയാണ്.വൈറസിൻ്റെ ഉറവിടം കണ്ടെത്താനായി ഇന്നും വവ്വാലുകളെ പിടികൂടും.

Also Read : ഇംഗ്ലീഷ് അറിയാതെ പെട്ടുപോയിട്ടുണ്ടോ? സഹപ്രവര്‍ത്തകര്‍ കൈയൊ‍ഴിഞ്ഞിട്ടുണ്ടോ? ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടാന്‍ ചില വ‍ഴികള്‍

ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.ആരാഗ്വമന്ത്രിയുടെ നേതൃത്വത്തിൽ വൈകിട്ട് അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News