സംസ്ഥാനത്ത് ഒരിക്കല്‍ കൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനത്തിനുള്ള വാതിലുകള്‍ തുറന്നു. ഇനി കണ്ടെത്തേണ്ട കാര്യങ്ങളെ കുറിച്ചും പഠന വിധേയമാക്കേണ്ട കാര്യങ്ങളെ കുറിച്ചും കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ എസ് അനൂപ് കുമാര്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
പഴം തീനി വവ്വാലില്‍ നിപ വൈറസിന്‍റെ സാന്നിധ്യം നേരത്തെ പഠനത്തില്‍ കണ്ടെത്തിയിരുന്നതായും ഏത് സാഹചര്യത്തിലാണ് ഇവയില്‍ നിന്ന് ഈ വൈറസുകള്‍ ഉണ്ടാവുന്നതെന്നും അത് പടരുന്നതെന്നും ഇനി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പടരുന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. ഏത് രീതിയിലാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്നും അതിനുള്ള സാഹചര്യമെന്താണെന്നും മനസിലാക്കണമെന്നും ഡോക്ടര്‍ പറയുന്നു.
ALSO READ: കേരളത്തില്‍ എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു? ദേശീയ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വിദഗ്ധന്‍
ഹൈ റിസ്‌ക് സാഹചര്യത്തിലുള്ളതും എന്നാല്‍ രോഗ ലക്ഷണം കാണിക്കാത്തതുമായ ആളുകള്‍ക്ക് എന്തെങ്കിലും ശാരീരിക പ്രത്യേകതകള്‍ ഉണ്ടോ, അവരുടെ ശരീരത്തില്‍ ആന്‍റീബോഡി ഉണ്ടാകുന്നുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ അത് ചികിത്സയക്ക് ഉപയോഗിക്കാന്‍ കഴിയുമോ എന്നതും പഠിക്കേണ്ടിയിരിക്കുന്നു.
നിപ വന്ന് രക്ഷപ്പെട്ട മൂന്ന് പേര്‍ കേരളത്തിലുണ്ട്. അവരുടെ ശരീരത്തില്‍ നിന്ന് ആന്‍റീബോഡി എടുക്കാനും അത് മോണോക്ലാണല്‍ ആന്‍റീബോഡിയായി പ്രാദേശികമായി ഉദ്പാദിപ്പിക്കാനും കഴിയുമോ എന്നും പഠനം നടത്തേണ്ടതുണ്ട്. രോഗത്തിന്‍റെ തീവ്രത, വ്യാപനം, എന്നിവയില്‍ മാറ്റം വരുന്നുണ്ടോയെന്നും അത് കൂടുകയാണോ കുറയുകയാണോ എന്നത് പഠന വിധേയമാക്കണം. രോഗലക്ഷണങ്ങളില്‍ മാറ്റം വന്നതിനാല്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്നും പഠനം നടത്തണം. ആ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഡോ. എ എസ് അനൂപ് കുമാര്‍ പറഞ്ഞു.
ALSO READ: ഇന്ത്യൻ വ്യോമസേനയിലേക്ക് സി 295 ട്രാൻസ്പോർട്ട് വിമാനവും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here