കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം. ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ (നിപ്മർ) തേടി ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2023 വർഷത്തിൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമറ്റ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽ നിന്നാണ് നിപ്മർ അന്താരാഷ്ട്ര പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: ‘2012 മുതലുള്ള ദുരന്തങ്ങളിൽ കേന്ദ്രം നൽകിയ തുക കാണൂ’ ; വ്യാജപ്രചാരണത്തിന് മറുപടി നൽകി കെ അനികുമാർ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ. ലോക നിലവാരത്തിലുള്ള പുനരധിവാസ ചികിത്സാ സൗകര്യങ്ങളൊരുക്കി പ്രവർത്തിച്ചു വരുന്ന നിപ്മറിന് തുടർച്ചയായി ലഭിച്ചു വരുന്ന അംഗീകാരത്തിൽ ഒടുവിലത്തെതാണ് യുഎൻ കർമ്മസേന പുരസ്കാരം.
വെർച്വൽ റിയാലിറ്റി അധിഷ്ഠിത ചികിത്സ, അക്ക്വാറ്റിക് തെറാപ്പി, അഡാപ്റ്റീവ് റിക്രീയേഷൻ സൗകര്യം, ഫീഡിങ് ഡിസോർഡർ ക്ലിനിക്, കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ പരിഹരിക്കാനുള്ള എ ഡി എച്ച് ഡി ക്ലിനിക്, നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം, ബ്രെയിൻ ഇഞ്ചുറി തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്കായുള്ള സ്‌പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ യുവാക്കൾക്കുള്ള തൊഴിൽപരിശീലന സംവിധാനം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഡെന്റൽ ക്ലിനിക്, വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനുമുള്ള സ്റ്റെപ്സ് പ്രോഗ്രാം എന്നിവ നിപ്മറിലെ പ്രത്യേകതകളാണ്. കൂടാതെ ഈ രംഗത്തെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേരള ആരോഗ്യ സർവ്വകലാശാലയുടെ അംഗീകാരമുള്ള ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ, കെയർ ഗിവേഴ്സ് ട്രെയിനിങ് പ്രോഗ്രാം എന്നിവയും നിപ്മറിൽ നൽകുന്നുണ്ട്.
സെപ്റ്റംബർ 25ന് ന്യൂയോർക്ക് സമയം പന്ത്രണ്ടു മണിയ്ക്ക് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തിന് അനുബന്ധമായി ‘കർമ്മസേന സൗഹൃദ’ (Friends of the Task Force meeting) യോഗത്തിലാണ് ‘യുഎൻ കർമ്മസേന പുരസ്കാര’ സമർപ്പണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here