മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും; നടി നിര‍ഞ്ജന അനൂപ്

മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന നടൻ മമ്മൂട്ടിയെ കുറിച്ച് നടി നിര‍ഞ്ജന അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

“മമ്മൂക്ക മാലാഖയെ പോലെയാണ്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്ത് വേണമെന്ന് നമ്മള്‍ ആഗ്രഹിക്കില്ലേ. ഭീഷ്മയില‍ മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീൽ ആയിരുന്നു. പുത്തന്‍ പണത്തില്‍ ഒരുമിച്ചഭിനായിക്കാനും പറ്റി. എന്റെ അരങ്ങേറ്റ ചിത്രത്തിലും മമ്മൂക്ക ആയിരുന്നു ഗസ്റ്റ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവർക്കും അങ്ങനെ ആവും”, എന്നാണ് നിര‍ഞ്ജന അനൂപ് പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ ആണ് മമ്മൂട്ടി ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News