എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കും മികച്ച നേട്ടം. രാജ്യത്ത് 200 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ കേരളത്തില്‍ നിന്നുമാണ്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളേജുകളും ഇടം പിടിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ഈ വര്‍ഷത്തെ എന്‍ഐആര്‍എഫ് റാങ്കിംഗ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് അനുസരിച്ച് റാങ്കിംഗ് ഏര്‍പ്പെടുത്തുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംവിധാനമാണ് എന്‍ ഐ ആര്‍ എഫ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്ങിന് വിധേയമാക്കുന്നത്.
24-ാം റാങ്ക് നേടിയ കേരള സര്‍വകലാശാലയടക്കം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 4 സര്‍വകലാശാലകള്‍ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ആദ്യം നൂറില്‍ ഇടം നേടി. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും മൂന്നു സര്‍വകലാശാലകള്‍ ഇടം പിടിച്ചു. കേരളയ്ക്ക് പിന്നാലെ മുപ്പത്തിയൊന്നാം റാങ്കോടെ എംജി സര്‍വ്വകലാശാലയും, മുപ്പത്തിയേഴാം റാങ്കോടെ കുസാറ്റും നില മെച്ചപ്പെടുത്തി.
രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവറോള്‍ റാങ്കിങ്ങില്‍ കേരള സര്‍വകലാശാല 47-ാം റാങ്ക് കരസ്ഥമാക്കി. കേരളയ്ക്ക് പിന്നാലെ എംജി യൂണിവേഴ്‌സിറ്റിയും കുസാറ്റും ഇടം പിടിച്ചു. സംസ്ഥാനത്തെ മികച്ച കോളേജുകളുടെ പട്ടികയില്‍ ആദ്യ 100ല്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 14 കോളേജുകളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍പന്തിയില്‍ എത്തി.
സംസ്ഥാനത്തെ മികച്ച കോളേജുകളുടെ ആദ്യ നൂറു റാങ്കില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 14 കോളേജുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ കോളേജുകളാണെന്നതും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടമാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here