നിര്‍മല്‍ കൃഷ്ണ നിഷേപ തട്ടിപ്പ്; നിക്ഷേപകര്‍ പ്രതിഷേധ പ്രകടനം നടത്തി

നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ പ്രതിഷേധ പ്രകടനം നടത്തി. കേരള- തമിഴ്‌നാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് 15,000ത്തോളം നിക്ഷേപകരില്‍ നിന്നായി 600 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച ശേഷം ഉടമയും കൂട്ടാളികളും മുങ്ങുകയായിരുന്നു.

ALSO READ:194 സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന; കൊച്ചിയില്‍ പിടിയിലായത് 114 പേര്‍

2017ലാണ് നിര്‍മല്‍ കൃഷ്ണ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം പൂട്ടി ഉടമയും സംഘവും കടന്നത്. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ചില മന്ത്രിമാരും നേതാക്കളും സ്ഥാപന ഉടമ നിര്‍മലനെ സഹായിച്ചെന്ന ആരോപണം പുറത്തുവന്നിരുന്നു. തമിഴ്‌നാട് കോടതിയില്‍ ഹാജരായ നിര്‍മലന്‍ ജാമ്യം ലഭിച്ചാല്‍ തുക മുഴുവന്‍ തിരിച്ചുനല്‍കുമെന്ന് കോടതിയില്‍ പറഞ്ഞിരുന്നു.

കോടതി ജാമ്യം നല്‍കി എന്നാല്‍ 7 വര്‍ഷം ആയിട്ടും നിക്ഷേപകര്‍ക്ക് തുക നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ALSO READ:അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News