കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരാമൻ; എം സ്വരാജ്

കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരമാണെന്ന് എം സ്വരാജ്. കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പച്ചക്കാലം ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളെ സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊല്ലാനാണ് കേന്ദ്രത്തിന്റെ പരിപാടിയെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: യുഡിഎഫ് ബഹിഷ്‌കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യത; മുഖ്യമന്ത്രി

ഇന്ത്യക്ക് മാതൃകയായ കേരളത്തിന്റെ ക്ഷേമപെൻഷൻ പദ്ധതിയിൽ കേന്ദ്രത്തിന്റെ സംഭാവന എന്താണെന്നും അദ്ദേഹം വീഡിയോയിലൂടെ ചോദിക്കുന്നു. കേരളത്തിൽ ക്ഷേമപെൻഷൻ ലഭിക്കുന്നത് 60 ലക്ഷത്തോളം ആളുകൾക്കാണ്. ഇതിൽ കേന്ദ്രസഹായം ലഭിക്കുന്നത് കഷ്ടിച്ച് 7 ലക്ഷം പേർക്കാണ്. 1600 രൂപ പെൻഷൻ കൊടുക്കുമ്പോൾ കേന്ദ്രം നൽകുന്നത് അതിൽ 200 ഉം 500 ഉം രൂപയോളം മാത്രമാണ്. ഇത് കേരളത്തിൽ പെൻഷൻ ലഭിക്കുന്ന അരക്കോടി ആളുകൾക്കായി വീതിച്ചാൽ അതിൽ കേന്ദ്രം കൊടുക്കുന്നത് ഏകദേശം 35 രൂപ മാത്രമാണ്. ഇത്ര തുച്ഛമായ പണം പോലും സമയത്തിന് തരാതെ ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ.

ALSO READ: കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ നൽകി; മുഖ്യമന്ത്രി

കൂടാതെ കഴിഞ്ഞ ബജറ്റിൽ നിർമല സീതാരാമൻ കേരളത്തിന് അനുവദിച്ച വിഹിതം അരുണാചൽ പ്രദേശിന്‌ അനുവദിച്ച വിഹിതത്തിന് അടുത്താണ്. അരുണാചൽ പ്രദേശിലെ ജനസംഖ്യ കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യയുടെ പകുതിയോളമേ ഉണ്ടാവുകയുള്ളു. ഇത് രണ്ടും താരതമ്യപ്പെടുത്തി ബജറ്റ് അനുവദിക്കുന്നത് കേരളത്തെ ആക്രമിച്ച് കൊല്ലാനൊരുങ്ങുന്നതിന് സമാനമാണെന്നും അദ്ദേഹം തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News