ലോകം മുഴുവന്‍ സാമ്പത്തിക പ്രശ്ങ്ങള്‍ തുടരുമ്പോഴും ഇന്ത്യയില്‍ കാര്യങ്ങള്‍ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍ ഓഫ് കൊമേഴ്‌സും, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവുംകൂടി സംഘടിപ്പിച്ച ‘ഇന്ത്യ ദശകത്തിലെ നിക്ഷേപം’ എന്ന വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
സഹകരണത്തിനും നിക്ഷേപങ്ങള്‍ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്നതിനായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിഷ്‌കരണ അജണ്ട പിന്തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ധനമന്ത്രി ആവര്‍ത്തിച്ചു.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്പ്രിങ് മീറ്റില്‍ പങ്കെടുക്കാനാണ് സീതാരാമന്‍ യുഎസിലെത്തിയത്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടബാധ്യതകളും ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സീതാരാമന്‍ ചര്‍ച്ച ചെയ്തു.
ആഗോള കടത്തിന്റെ റൗണ്ട് ടേബിളില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here