രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തം; പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന അവകാശവാദവുമായി നിർമല സീതാരാമൻ

രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥ സുശക്തമെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ് നിറമാല സീതാരാമൻ ഇക്കാര്യം അവകാശപ്പെട്ടത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി. യുവാക്കൾക്കായി പ്രധാനമന്ത്രി 5 ഇന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും. സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യം. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നൽകിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.

Also Read: തൃശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീമും, പൊലീസും

കർഷകർക്ക് ഡിജിറ്റൽ പ്രോത്സാഹനം നൽകും. കാർഷിക മേഖലയിൽ ഉത്പാദനം വർധിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കഴിയുന്ന വിളകള്‍ പ്രോത്സാഹിപ്പിക്കും. 6 കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ നിർമിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നൽകും. ദേശീയ സഹകരണ നയം നടപ്പാക്കും എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ.

Also Read: റെയിൽവേ ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടുന്നു; പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാളിലെ ജീവനക്കാർ പ്രതിഷേധത്തിൽ

തുടർച്ചയായ ഏഴാം ബജറ്റ് അവതരണമാണ് നിർമല സീതാരാമൻ നടത്തുന്നത്. ബഡ്ജറ്റിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജ് ആണ് കേരളം പ്രതീക്ഷിക്കുന്നത്. വി‍ഴിഞ്ഞത്തിനായി 5000 കോടി, എയിംസ് പ്രഖ്യാപനം, കെ റെയില്‍ പദ്ധതിക്ക് അനുമതി, റബ്ബറിന്‍റെ താങ്ങുവില, കോ‍ഴിക്കോട് വയനാട് തുരങ്കപാത എന്നിവയും കേരളത്തിന്റെ പ്രതീക്ഷയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News