’58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെ നിർമല സീതാരാമൻ പാടേ മറന്നു’: രമേശ് ചെന്നിത്തല

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഇടക്കാല ബജറ്റാണ് ഇത്തവണത്തേത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. 58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെ നിർമല സീതാരാമൻ പാടേ മറന്നു.
എന്നാൽ കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും വാരിക്കോരി നൽകാനാണ് മേദി സർക്കാർ ബഡ്ജറ്റിൽ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Also read:‘ബജറ്റിൽ യുവതി യുവാക്കളെ പൂർണമായി അവഗണിച്ചു’: എ എ റഹിം എം പി

എക്കണോമിക് സർവ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര രേഖക്ക് മുകളിൽ കൊണ്ട് വന്നു എന്ന് ബഡ്റ്റിൽ പറയാൻ എങ്ങനെ കഴിയും ? ‘ഇതെല്ലാം പാർലമെൻ്റ് ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസർത്തുമാത്രമാണ്. സംസ്ഥാനങ്ങളെ പൂർണ്ണമായും അവഗണിച്ചു.
സാധാരണ ബഡ്ജറ്റിന് മുന്നോടിയായുള്ള എക്കണോമിക് സർവ്വേ പോലും നടത്താതെ രാജ്യത്തിൻ്റെ യാഥാർത്ഥ്യം മറച്ച് വെച്ച് കൊണ്ടും ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ളതുമാണ് ബജറ്റ്.

Also read:‘എക്സാലോജിക്കുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്’: എ കെ ബാലൻ

മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താൻ മാത്രമുള്ള ഭാവന ശൂന്യമാണ്. കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ലാതെ കഴിഞ്ഞ 10 വർഷത്തെ ബി ജെ പി സർക്കാരിൻ്റെ വികസ നേട്ടം ചൂണ്ടിക്കാട്ടി സർക്കാർ ചിലവിൽ ബി.ജെ.പിയുടെ ഒരു മിനി പ്രകടന പത്രികമാണ് ഇടക്കാല ബജറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News