അദാനിക്ക് എല്ലാം നൽകിയിട്ടില്ല, നിർമല സീതാരാമൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ‘സ്ഥിരം നിയമലംഘകനാ’യി മാറിയിരിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. പർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച അദാനി ബന്ധം സംബന്ധിച്ച ആരോപണത്തിന് മറുപടിയാണ് കേന്ദ്ര ധനമന്ത്രി നൽകിയിരിക്കുന്നത്.

2019-ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോൾ വീണ്ടും അദ്ദേഹം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രധാനമന്ത്രിയ്ക്കെതിരാളിയായി ഉയരാൻ ശ്രമിക്കുന്ന രാഹുൽ തെറ്റായ കുറ്റാരോപണങ്ങളിൽ നിന്ന് ഒന്നും പഠിക്കുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

‘അദാനിക്ക് എല്ലാം നൽകി ‘ എന്ന് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിൽ രാഹുഗാന്ധി പറഞ്ഞിരുന്നു. എല്ലാം നൽകിയെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കേരളത്തിൽ വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകിയത് കോൺഗ്രസ് സർക്കാരായിരുന്നു, ടെൻഡർ അടിസ്ഥാനത്തിൽ അല്ല അത് നൽകിയത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് സർക്കാരല്ല സിപിഐഎം സർക്കാരാണ് കേരളത്തിൽ ഭരിക്കുന്നത്. എന്തുകൊണ്ടാണ് ആ ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടാത്തത് എന്നും നിർമല സീതാരാമൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News