രാജ്യം മുഴുവൻ നാണ​ക്കേട് കൊണ്ട് തലകുനിക്കുന്നു; മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് നിർമല സീതാരാമൻ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യം മുഴുവൻ നാണ​ക്കേട് കൊണ്ട് തലകുനിക്കേണ്ട സംഭവമാണ് മണിപ്പൂരിലുണ്ടാ​യതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

ഗൗരവമുള്ളതും സെൻസിറ്റീവായതുമായ വിഷയമാണ് മണിപ്പൂരിലേത്. കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളും മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും നിർമല പറഞ്ഞു.

Also Read: മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ

ഒരു സ്ത്രീക്കെതിരെയും നടക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിലുണ്ടായതെന്ന് ബി.ജെ.പി എം.പി ഹേമമാലിനി പറഞ്ഞു. പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടക്കും. പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ഹേമമാലിനി വ്യക്തമാക്കി.

അതേസമയം, സ്ത്രീകള്‍ക്കെതിരെ ക്രൂരത കാട്ടിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ഹുയ്‌റേം ഹിറോദാസ് അടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ പീഡനത്തിന് പുറമേ കൊലകുറ്റവും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനൊന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Also Read: ‘ബിജെപി എന്റെ പാർട്ടി’ ,ട്രൗസർ ഇട്ട് കളിക്കുന്ന കുട്ടികളെ എനിക്കെതിരെ ഉപയോഗിക്കുന്നു; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News