‘ഇന്ത്യയിൽ മുസ്ലിങ്ങൾ ആക്രമിക്കപ്പെടുന്നില്ല, ആക്രമിക്കപ്പെട്ടെങ്കിൽ ജനസംഖ്യ കൂടുമോ’, നിർമല സീതാരാമൻ

ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിസ്ക്കിൽ നടന്ന ഒരു സംവാദത്തിനിടയിലായിരുന്നു നിർമലയുടെ ഈ വിചിത്രവാദം.

ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് വ്യാജപ്രചാരണമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ജീവിതം ദുഷ്കരമാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇന്ത്യയിൽ ഒരിക്കലും അത്തരത്തിൽ സംഭവിക്കില്ല. അങ്ങനെയെങ്കിൽ 1947ൽ ഉള്ളതിനേക്കാൾ മുസ്ലിങ്ങളുടെ എണ്ണം വർധിക്കുമോയെന്നും നിർമ്മല ചോദിച്ചു.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അക്രമത്തിനിരയാകുന്നുവെന്ന പിഐഐഇ പ്രസിഡന്‍റ് ആദം എസ്. പോസന്‍റെ ചോദ്യത്തിന് മറുപടിയായാണ് നിർമ്മല സംസാരിച്ചത്. ഇന്ത്യ കാണാത്തവരുടെ വീക്ഷണങ്ങളാണ് അവയൊന്നും ഇന്ത്യയിൽ ഒരു പ്രാവശ്യമെങ്കിലും നേരിട്ട് വന്നിട്ടുള്ളവർക്ക് ആ തെറ്റിദ്ധാരണ മാറുമെന്നും നിർമ്മല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News