ഡേറ്റിങ് ആപ്പായ ബംബിളിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ പേരിൽ വ്യാജ പ്രൊഫൈൽ. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ബയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാസ രൂപത്തിൽ എഴുതിയിരിക്കുന്ന ബയോ ചിരിയൊടൊപ്പം തന്നെ ചർച്ചകൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.
ചീഫ് ടാക്സ് സ്ലയര്‍ അറ്റ് മിനിസ്ട്രി (നികുതിക്കൊള്ളയുടെ മേധാവി) എന്നതാണ് ജോലിയുടെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്. 24 വയസ്സുള്ള ആളായിട്ടാണ് ധനമന്ത്രിയെ പ്രൊഫൈലിൽ കാണിക്കുന്നത്. മദ്യപാനം, പുകവലി എന്നിവ ഇല്ല. ഒപ്പം കുട്ടികള്‍ വേണ്ട എന്നും ഹോറര്‍ സിനിമകളാണ് ഇഷ്ടവിനോദമെന്നും വ്യാജ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പ്രൊഫൈലിലെ ബയോയിൽ എഴുതിയിരിക്കുന്നതിങ്ങനെയാണ്’ഞാൻ ആദ്യ കാഴ്ചയിലെ പ്രണയത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ നിങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാത്തിനും ജിഎസ്ടിയിൽ വിശ്വസിക്കുന്നു’. നിങ്ങൾ എന്നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്ന ഭാഗത്ത് എഴുതിയിരിക്കുന്നത് ‘ഞാന്‍ നിങ്ങളുടെ ശമ്പളത്തിന് നികുതി പിരിക്കും, നിങ്ങളുടെ ചിന്തയ്ക്കും ആത്മാവിനും നികുതിയിടും, ഒരിളവും നല്‍കില്ല, സാമ്പത്തിക ആധിപത്യം മാത്രം’. എന്നാണ്. അടുത്ത വരികൾ ഇങ്ങനെയാണ് നികുതി കൂടുതല്‍ കര്‍ക്കശമാക്കുന്നതാണ് എന്റെ സ്വപ്നം, ഒരിക്കലും എന്നെ കണ്ടുമുട്ടരുതായിരുന്നു എന്ന് എല്ലാവരും ആഗ്രഹിക്കണം’.
Also Read: ‘നാഗ്പൂരിൽ നിന്നൊരു മെഗാ ഓർഡർ’; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്
പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ആരാണ് ഇത് ഡിസൈൻ ചെയ്തതെങ്കിലും അവർ കൈയടി അർഹിക്കുന്നുണ്ടെന്നാണ് ഒരു കമന്റ്. പ്രൊഫൈൽ മാച്ചായാൽ 5%ജിഎസ്ടി, ചാറ്റ് ചെയ്യണമെങ്കില്‍ 12% ജിഎസ്ടി, നേരിട്ട് കാണണമെങ്കില്‍ 18% ജിഎസ്ടി എന്ന കമന്റും ട്രെൻഡിങ്ങാണ്. ഒരാളുടെ വ്യാജ പ്രൊഫൈൽ നിർമിക്കുന്നത് നിയമവിരുദ്ധമാണെന്നും കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here