നേട്ടങ്ങള്‍ വീണ്ടും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ്

നേട്ടങ്ങള്‍ വീണ്ടും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ്. കേരള സര്‍വകലാശാല ബിരുദ പരീക്ഷകളില്‍ ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കിയാണ് നിഷ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ശ്രവണ പരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേരള സര്‍വകലാശാലയുടെ ബികോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഡിഗ്രി കോഴ്‌സുകളുടെ അവസാന വര്‍ഷ പരീക്ഷയില്‍ റാങ്കുകള്‍ കരസ്ഥമാക്കി നിഷിലെ വിദ്യാര്‍ത്ഥികള്‍. നമിഷ്നാ ലക്ഷ്മണന്‍, സല്‍മാന്‍ ഫാരിസ്, അഭിനവ്, പുനിയത് ത്രിപാഠി, ടി പി നബില്‍ എന്നിവരാണ് റാങ്ക് കരസ്ഥമാക്കിയത്. ബികോം പരീക്ഷയില്‍ നമിഷ്നാ 3600ല്‍ 3065 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയപ്പോള്‍ സല്‍മാന്‍ ഫാരിസിന് 2968 മാര്‍ക്കും രണ്ടാം റാങ്കും ലഭിച്ചു. മൂന്നാം റാങ്ക് നേടിയ അഭിനവിന് 2069 മാര്‍ക്കുണ്ട്. ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലാണ് പുനിയത് ത്രിപാഠി ഒന്നാം റാങ്ക് നേടിയത്. നബീല്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.

Also Read; രഞ്ജി ട്രോഫി; സച്ചിന്‍ ബേബിയുടെ തകർപ്പൻ സെഞ്ചുറിയിൽ വമ്പൻ സ്കോറുമായി കേരളം

നിഷിലെ അധ്യാപകരുടെ അര്‍പ്പണബോധത്തിന്റെയും അദ്ധ്യാപന മികവിന്റെയും സ്ഥാപനത്തിന്റെ വിവിധമേന്മകളുടെതുമാണ് ഈ ഉന്നതവിജയങ്ങളെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നീ മേഖലകളില്‍ മികവോടെ പ്രവര്‍ത്തിക്കുന്ന നിഷില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല വിദേശത്തുനിന്നും ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നുണ്ട്. പഠനവിഷയങ്ങള്‍ക്കുപരിയായി കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികസനവും നിഷ് ഈ കോഴ്സുകളിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News