‘പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം, അല്ലേടാ?’ മമ്മൂട്ടിയും ചുള്ളിക്കാടും തമ്മിലുള്ള സംഭാഷണം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ നിഷാന്ത് മാവില വീട്ടിൽ

നടൻ മമ്മൂട്ടിക്കെതിരെ സംഘപരിവാർ വിദേഷ്വ പ്രചാരണം ഉയരുന്നതിനിടെ നടനും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിലുള്ള പഴയൊരു സംഭാഷണം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ നിഷാന്ത് മാവില വീട്ടിൽ. സൗഹൃദ സംഭാഷണത്തിനിടെ മമ്മൂട്ടി ചുള്ളിക്കാടിനോട് പറഞ്ഞ വാചകങ്ങളാണ് ഇതിലുള്ളത്. ഇരുവരും ആ സമയത്ത് മഹാരാജാസിലെ പൂർവ വിദ്യാർത്ഥികളായി എന്നും വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചുള്ളികാടിനോട് ചോദിച്ച ഒരു ചോദ്യമാണ് നിലവിൽ പ്രസക്തിയേറുന്നത്.പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’ എന്നാണ് മമ്മൂട്ടി ചുള്ളികാടിനോട് ചോദിച്ചത്.

ALSO READ: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഒന്നാംവർഷ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷാ സമർപ്പണം മെയ് 16 മുതൽ 25 വരെ

നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ്

മമ്മൂക്കയും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിലുള്ള
പഴയൊരു സംഭാഷണമാണ് ചുവടെ.
കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ
സംഭവിച്ച യാഥാർത്ഥ്യങ്ങളിൽ ഒന്നാണിത്.
ഇത് നല്ല കാലമല്ല..!
`കണ്ടീഷന് വളരെ മോശമാണ്. അല്ലേടാ?’
‘അതെ‘
ഞാന് ഭാരപ്പെട്ട് പറഞ്ഞു.
ഞങ്ങളപ്പോള് മഹാരാജാസിലെ പൂര്വവിദ്യാര്ത്ഥികളായി.
കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില് കത്തിക്കാളുന്ന ഉച്ചവെയിലില് വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്പ്പരപ്പ്.
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:
‘ പണ്ടു ഞാന് നിന്റെ വീട്ടില് വന്നാല് അതു സൗഹൃദം. ഇന്നു വന്നാല് അതു മതസൗഹാര്ദ്ദം. അല്ലേടാ?’
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News