കിക്‌സിന്റെ പുതിയ പതിപ്പ് വെളിപ്പെടുത്തി നിസാന്‍; ആകാംക്ഷയില്‍ വാഹനപ്രേമികള്‍

നിസാന്റെ പോപ്പുലര്‍ എസ്.യു.വി.മോഡലായ കിക്സിന്റെ പുതിയ പതിപ്പ് വെളിപ്പെടുത്തി. മിറ്റ്സ്തുബിഷി എക്സ്ഫോഴ്സ് എസ്.യു.വിക്ക് സമാനമായാണ് പുതിയ കിക്സിന്റെ വേഷവിധാനം. മുന്‍ മോഡലിനെ അപേക്ഷിച്ച് അളവുകളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്. വലിയ മാറ്റങ്ങളാണ് വാഹനത്തിന്റെ ഡിസൈനില്‍ വരുത്തിയിട്ടുള്ളത്.

ഡോറില്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍ ഇരട്ട നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. 19 ഇഞ്ച് വലിപ്പത്തിലാണ് അലോയി വീലുകള്‍ തീര്‍ത്തിരിക്കുന്നത്. കിക്സിന്റെ പിന്‍ഭാഗത്തെ കൂടുതല്‍ സ്പോര്‍ട്ടിയാക്കുന്നുണ്ട്. കൂടുതല്‍ പ്രീമിയം ഭാവത്തിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. മികച്ച മെറ്റീരിയര്‍ കൊണ്ട് ആകര്‍ഷകമായ ഡിസൈനിലാണ് ഡാഷ്ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്.

Also Read: പുതിയ ഫീച്ചറുമായി ലിങ്ക്ഡ്ഇന്‍ എത്തുന്നു; വിശദാംശങ്ങള്‍

കാര്യക്ഷമമായ സുരക്ഷ സംവിധാനമാണ് പുതിയ കിക്സില്‍ നിസാന്‍ ഉറപ്പാക്കിയിട്ടുള്ളത്. പുതിയ പ്ലാറ്റ്ഫോമിലാണ് കിക്സ് ഒരുങ്ങിയിട്ടുള്ളത്. ഡസ്റ്റര്‍ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് അടിസ്ഥാനമായ ആഛ പ്ലാറ്റ്ഫോമിലാണ് കിക്സിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. അതേസമയം, വി പ്ലാറ്റ്ഫോമിലാണ് കിക്സിന്റെ ഗ്ലോബല്‍ മോഡല്‍ തീര്‍ത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News