‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്. കോഴിക്കോട് എന്‍ഐടിയില്‍ അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത്. നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്‌പെന്‍ഷനാണ് മരവിപ്പിച്ചത്.’ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാര്‍ഡുയര്‍ത്തി കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി വൈശാഖിനെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്ത്. എന്‍.ഐ.ടി സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.
ജനുവരി 22 ന് തീര്‍ത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച വൈശാഖിനെ ‘ ജയ് ശ്രീറാം ‘ മുഴക്കി ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്ത എന്‍.ഐ.ടി അധികൃതരുടെ സമീപനം അംഗീകരിക്കാനാവില്ല. സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് കുഴലൂതുന്ന സമീപനമാണ് എന്‍.ഐ.ടി അധികൃതര്‍ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.മതനിരപേക്ഷ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന കേരളത്തില്‍ ഇരുന്ന് ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോകാന്‍ എന്‍.ഐ.ടി അധികൃതരെ അനുവദിക്കില്ല എന്നും, വൈശാഖിനെതിരെയെടുത്ത നടപടി ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഐ.ടി ക്യാമ്പസില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here