സംഘപരിവാര്‍ ആശയങ്ങള്‍ എന്‍ഐടി സിലബിസലും ഉള്‍പ്പെടുത്തി പുതിയ സര്‍ക്കുലര്‍. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപിക്കുന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക് മേല്‍ നിര്‍ബന്ധപൂര്‍വ്വം ഇവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം.
ALSO READ: കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, ശരീരത്തിൽ കല്ലെടുത്തിട്ടു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
ശാസ്ത സങ്കേതിക ഗവേഷണ സ്ഥാപനമായ എന്‍ഐടിയെ പൂര്‍ണമായും സംഘിവത്കരിക്കുകയാണ് അധികൃതര്‍.അതിന്റെ ഭാഗമായാണ് സംഘപരിവാര്‍ ആശയങ്ങള്‍ ഔദ്യോഗിക സിലബസിന്റെ ഭാഗമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലബ്ബുകള്‍ നടത്തിയിരുന്ന രാമായണ ക്വിസും പൂജയും പ്രസാദവിതരണവുമെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാവും.യോഗാ ആന്റ് മൈന്‍ഡ് ഫുള്‍നെസ്,ബേസിക് സാന്‍സ്‌കിറ്റ്,ഇന്‍ട്രക്ഷന്‍ ടു ഇന്ത്യന്‍ നോളജ് സിസ്റ്റം,ഇന്ത്യന്‍ എത്തോസ് ആന്റ് വാല്യൂസ് ഇന്‍ മാനേജ്‌മെന്റ് എന്നിവ കൂടിയാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.
ALSO READ: കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
സംഘപരിവാര്‍ അനുകൂലിയായ ഡയറക്ടറുടെയും ചില ഫാക്കല്‍റ്റികളുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റംസ്,ഇ.കെ ഭാരത് ശ്രേഷ്ഠ ഭാരത് ‘വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ എന്നി ക്ലബ്ബുകള്‍ വഴിയായിരുന്നു ഇത്തരം ആശയം പ്രചരിപ്പിച്ചത്.പുതിയ വര്‍ഷം മുതല്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും.സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച് നേരത്തെയും വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് പാഠ്യവിഷയമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here