പൂർവ വിദ്യാർത്ഥി അയച്ച കലാപാഹ്വാന സന്ദേശം ഫോർവേഡ് ചെയ്തു;എൻ ഐ ടി പ്രഫ ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ

എൻ ഐ ടി പ്രഫ ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. പൂർവ വിദ്യാർത്ഥി അയച്ച കലാപാഹ്വാന സന്ദേശം ഷൈജ ഫോർവേഡ് ചെയ്തതാണ് വീണ്ടും വിവാദത്തിന് കരണമാക്കിയത്. നേരത്തെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിച്ച് വിവാദത്തിലായ ആളാണ് പ്രഫ ഷൈജ ആണ്ടവൻ.

Also read:‘ഫ്രാൻസിൽ തീവ്രവലതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചവരിൽ കിലിയന്‍ എംബാപ്പെയും’, ജനങ്ങൾ ഏറ്റെടുത്ത് വാക്കുകൾ

സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമങ്ങളിൽ തെറി വിളിക്കുന്നത് നോക്കിനിന്ന എൻ ഐ ടി യിലെ വിദ്യാർത്ഥികളുടെ കൈയ്യും കാലും വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണം എന്ന് എഴുതിയ പൂർവ്വ വിദ്യാർത്ഥി അജിൻ ഷൈജാ ആണ്ടവന് അയച്ച ഇമെയിൽ സന്ദേശം
പ്രഫസർ ഷൈജാ അണ്ഡവാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഡയറക്റ്റർ രജിസ്ട്രാർ തുടങ്ങിയവർക്കും അയച്ചതാണ് വിവാദമായത്.

Also read:ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു

സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർക്കും സ്ഥാപന മേധാവികൾക്കും എതിരെ പ്രതികരിക്കുന്ന എൻ ഐ ടി വിദ്യാർത്ഥികളെ ആക്രമിക്കാൻ ആഹ്വനം ചെയ്യുന്നതാണ് സന്ദേശം എന്നാണ് ആരോപണം. സംഭവത്തിൽ പൊതുപ്രവർത്തകനായ ഷെരീഫ് മലയമ്മ ഷൈജാ അണ്ഡവനെതിരെ കുന്നമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News