സംസ്ഥാനപാത വിവാദത്തിൽ വിശദീകരണവുമായി എൻഐടി രംഗത്ത്

സംസ്ഥാനപാത വിവാദത്തിൽ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്പസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു നൽകണമെന്നും എൻ ഐ ടി അധികൃതർ ആവശ്യപ്പെടുന്നു. നിവേദനം നൽകാനെത്തിയ ജനകീയ സമിതി പ്രവർത്തകരെ തടഞ്ഞു.

Also read:കക്കൂസ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നൂതന പദ്ധതികളുമായി കോഴിക്കോട് കോർപ്പറേഷൻ

കുന്നമംഗലം അഗസ്ത്യൻ മൂഴി റോഡിന്റെ അവകാശം തങ്ങൾക്കാണെന്ന് കാണിച്ച് സ്ഥാപിച്ച ബോർഡ് വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി എൻ ഐ ടി അധികൃതർ രംഗത്ത് വന്നത്. റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നത് കെപിഡബ്ല്യുഡി ആണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം എൻഐടിസിക്കാണ്. വികസനങ്ങൾക്കും സാമൂഹിക പുരോഗതിക്കുമായി 1.80 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിൽ വിവിധ കാലഘട്ടങ്ങളിയാളി എൻഐടിസി വിട്ടു നൽകിയെന്ന് വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, പ്രധാന മൂന്ന് റോഡ് പദ്ധതികൾക്കായി, റഫർ ചെയ്ത റോഡിൻ്റെ കൈമാറ്റം യാഥാർത്ഥ്യമാകുമെന്ന ഉറപ്പിൽ, അധികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് 20 സെൻ് ഭൂമി എൻഐടിസി വീണ്ടും വിട്ടുകൊടുത്തുവെന്നും കൂടുതൽ സുരക്ഷിതത്വത്തോടെ അടച്ച കാമ്പസാക്കലാണ് ഉദ്ദേശമെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

Also read:2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി

അതേസമയം എൻഐടിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എൻ ഐ ടി ക്ക് മുൻപിലെ അനധികൃത ബോർഡ് വെച്ചത് മാറ്റണമെന്നു കാണിച്ച് നിവേദനം നൽകാൻ എത്തിയവരെ ഗേറ്റിനു മുൻപിൽ തടഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും ജനകീയ സമിതി അംഗങ്ങളെയുമാണ് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News