റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ പദവിയൊഴിഞ്ഞ് നിത അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ് നിത അംബാനി. ഡയറക്ടർ സ്ഥാനത്ത് നിന്നാണ് നിത മാറിയത്. പകരം മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടുവാനാണ് ഡയറക്ടർ പദവിയിൽ നിന്നുള്ള നിതയുടെ സ്ഥാനമൊഴിയൽ. ‌

ALSO READ:പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം; മന്ത്രി വി ശിവൻകുട്ടി

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണായും നിത തുടരും. അതുപോലെ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരുകയും ചെയ്യും.നിലവിലെ ഡയറക്ടർ ബോർഡ് തീരുമാനം ഓഹരിയുടമകൾ കൂടി അം​ഗീകരിച്ചാൽ മക്കൾ ആ​ഗസ്റ്റ് 28 മുതൽ ഡയറക്ടർ ബോർഡിലെ അം​ഗങ്ങളായി മാറും.

ALSO READ:ആ താരങ്ങൾ തിരക്കിലായത് കൊണ്ടാണ് ആർ ഡി എക്‌സിൽ ഷെയ്‌ന് പെപ്പെ നീരജ് എന്നിവർ വന്നത്: സംവിധായകൻ നഹാസ് ഹിദായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News