കേരളത്തിനെതിരെ വിദ്വേഷ പ്രസംഗം; മലക്കം മറിഞ്ഞ് നിതേഷ് റാണെ

മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെയാണ് പൂനെയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിക്കവെ കേരളത്തെ മിനി പാകിസ്ഥാൻ എന്ന പരാമർശത്തിലൂടെ അധിക്ഷേപിച്ചത് . ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ‘ഹിന്ദുക്കളുടെ മതപരിവർത്തനം നിത്യസംഭവമായി’ മാറിയെന്നും മന്ത്രി ആരോപിച്ചിരുന്നു.

Also read: 2025നെ വരവേൽക്കാനൊരുങ്ങി മുംബൈ; നഗരത്തിൽ സുരക്ഷ ശക്തമാക്കി

ഇതിനെതിരെ പരക്കെ പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് നിലപാടിൽ അയവ് വരുത്തി റാണെയുടെ വിശദീകരണം . കേരളം ഒരു മിനി പാക്കിസ്ഥാൻ എന്ന മന്ത്രിയുടെ പ്രസ്താവനയെ മുംബൈയിലെ ലോക കേരള സഭാംഗങ്ങൾ അപലപിച്ചു. നിതീഷ് റാണെയുടെ പ്രസ്താവനയെ കേരളീയ കേന്ദ്ര സംഘടനയും ശക്തമായി അപലപിപ്പിച്ചു. ഇത്തരം പ്രസ്താവനകൾ, വിഭാഗീയതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കുമെന്ന് സെക്രട്ടറി മാത്യു തോമസ് പറഞ്ഞു.

Also read: ആം ആദ്മിയുടെ ക്ഷേമ പദ്ധതികൾക്കെതിരായ കോൺഗ്രസ് നീക്കം; ഇന്ത്യ മുന്നണിയിൽ അതൃപ്തി തുടരുന്നു

നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും സഹോദര സംസ്ഥാനമാണെന്നും റാണെ ആവർത്തിച്ചു. എന്നാൽ കേരളത്തിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിൽ ആശങ്കയുണ്ടെന്നും റാണെ പറഞ്ഞു. വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യങ്ങളോട് പലപ്പോഴും റാണെ തട്ടിക്കയറിയിരുന്നു. വയനാട്ടിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദ സംഘടനകളുടെ പിന്തുണ ലഭിച്ചതുകൊണ്ടാണെന്ന് റാണെ ആവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News