രാമനാകാൻ രൺഭീർ രാവണൻ യാഷ്; സീതയെയും ഹനുമാനെയും കണ്ട് അമ്പരന്ന് ആരാധകർ

പ്രമുഖ ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരിയുടെ രാമായണത്തിലെ കഥാപാത്രങ്ങളെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. രാമനാകാൻ രൺഭീർ കപൂറാണ് ചിത്രത്തിൽ എത്തുന്നത്. രാവണനായി കന്നഡ സൂപ്പർ താരം യാഷ് എത്തുമ്പോൾ സീതയായി സായ് പല്ലവിയും വേഷമിടുന്നു. ഒരു മാസം മുൻപ് ഈ വാർത്ത ട്രെൻഡിങ് ആയിരുന്നെങ്കിലും എ ഐ വഴി നിർമിച്ച ഇവരുടെ കഥാപാത്രങ്ങൾ പുറത്തുവന്നതോടെയാണ് രാമായണം വീണ്ടും ട്രെൻഡിന്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ALSO READ: ബാലതാരമായി അഭിനയിച്ച് കോടികൾ നേടിയ സുന്ദരി, വിക്രമിന്റെ മകളായി തെന്നിന്ത്യയിൽ തുടക്കം; സാറാ അർജുന്റെ സമ്പാദ്യം പുറത്ത്

ബോളിവുഡിലെയും കന്നഡയിലെയും പ്രമുഖ നടൻമാർ അണിനിരക്കുന്നതോടെ ബോക്സ്ഓഫീസിൽ ചിത്രം വലിയ കളക്ഷൻ തന്നെ ഉണ്ടാക്കുമെന്നാണ് സൂചനകൾ. ഹനുമാനായി സണ്ണി ഡിയോൾ വേഷമിടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ സിനിമയിൽ രാമായണത്തെ ആസ്പദമാക്കി പല ചിത്രങ്ങളും വന്നിട്ടുണ്ട്. അതിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നിതേഷ് തിവാരിയുടെ രാമായണം എന്നാണ് വാർത്തകളിൽ നിന്ന് വ്യക്തമാക്കുന്നത്.

ALSO READ: ദില്ലിക്ക് ശ്വാസം മുട്ടുന്നു, ദീപാവലി ആഘോഷത്തിന് പിറകെ അന്തരീക്ഷ മലിനീകരണം രൂക്ഷം

അതേസമയം, ഇന്ത്യൻ സിനിമ കണ്ട വലിയ പരാജയമായിരുന്നു രാമായണത്തെ ആസ്‌പദമാക്കി നിർമിച്ച ആദിപുരുഷ്. പ്രഭാസ് നായകനായ ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News