‘ഒരാവേശത്തിനാണ് ലേലത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാമെന്ന് വിചാരിച്ചത്, പക്ഷേ മിക്കവാറും അത് ഡ്രോപ്പ് ചെയ്യും’: നിതിന്‍ രഞ്ജി പണിക്കര്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഷി-രഞ്ജി പണിക്കർ ചിത്രമാണ് ലേലം. പ്രത്യേക ഫാൻ ബേസുള്ള ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നിതിന്‍ രഞ്ജി പണിക്കര്‍. രഞ്ജി പണിക്കര്‍ എഴുതിയ ഏതെങ്കിലുമൊരു സ്‌ക്രിപ്റ്റ് സംവിധാനം ചെയ്യണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും അംങ്ങനെയാണ് ലേലത്തിൻ്റെ രണ്ടാം ഭാഗം ചെയ്യാമെന്ന് തീരുമാനിച്ചതെന്നും നിധിൻ പറയുന്നു. പ്രമുഖ യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു താരം.

നിധിൻ പറഞ്ഞത്

ALSO READ: ‘ധോത്തി ധരിച്ചെത്തുന്നവർക്ക് പ്രവേശനമില്ല, പാന്റ് ധരിച്ചു വരൂ…’, കർഷകനെ മാളിൽ നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു; സംഭവം ബെംഗളൂരുവിൽ: വീഡിയോ

അച്ഛന്റെ സ്‌ക്രിപ്റ്റില്‍ ഒരു പടം ചെയ്യണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇത് ഞാന്‍ അച്ഛനോട് പറയുകയും ചെയ്തു. ആ സമയത്ത് പുള്ളി എന്നോട് ലേലത്തിന്റെ സീക്വല്‍ എഴുതാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. എന്നോട് വേണമെങ്കില്‍ അത് ഡയറക്ട് ചെയ്യാനും പറഞ്ഞിരുന്നു. അച്ഛന്‍ എഴുതിയ സ്‌ക്രിപ്റ്റുകളില്‍ എന്റെ ഏറ്റവും ഫേവറിറ്റുകളാണ് പത്രവും ലേലവും. അപ്പോഴത്തെ ആവേശത്തില്‍ ലേലം 2 ചെയ്യുമെന്ന് ഉറപ്പിച്ചു.

ALSO READ: വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

പക്ഷേ ജോഷി സാര്‍ ചെയ്തുവെച്ച ലെവലില്‍ ആ സിനിമ ചെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല. അതെനിക്ക് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്. എന്നെക്കൊണ്ട് പറ്റുന്ന തരത്തില്‍ ഞാനത് മികച്ചതാക്കും. പക്ഷേ അന്ന് അനൗണ്‍സ് ചെയ്തതിന് ശേഷം എനിക്കും അച്ഛനും കണ്ട് സംസാരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കുറെ സിനിമയില്‍ അഭിനയിക്കാനുള്ളതിന്റെ തിരക്ക് കാരണമാണ് അച്ഛനെ കിട്ടാത്തത്. മിക്കവാറും ആ പ്രൊജക്ട് ഡ്രോപ്പ് ചെയ്യേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News