നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനം; ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി കൂടിയാണ് നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനം. ഇന്ത്യ സഖ്യത്തിലെ മുന്നണികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ പരാജയം കൂടിയാണിത്. ബിഹാറിലെ സ്വന്തം എം എല്‍ എമാരെ പോലും അന്വേഷിച്ച് നടക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കയൊണ് നിതീഷ് കുമാറിന്റെ ചുവടുമാറ്റം. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നുള്ള വിമര്‍ശനം നിലനില്‍ക്കെയാണ് ബീഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍. സംസ്ഥാനത്ത് സ്വന്തം എം എല്‍ എമാരെ പോലും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ആകെയുള്ള 19 എംഎല്‍എമാരില്‍ ഭൂരിഭാഗം എം എല്‍ എമാരെയും കാണാതായി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പൂര്‍ണിയയില്‍ ചേര്‍ന്ന യോഗത്തില്‍ 19 എംഎല്‍എമാരില്‍ 10 പേര്‍ മാത്രം പങ്കെടുത്തതും സംശയങ്ങള്‍ക്ക് വഴിയൊരുക്കി.

Also Read: നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് വിവരം. ഇതോടെ ബിഹാറിലും കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കും വലിയ തിരിച്ചടിയാണ് നിതീഷിന്റെ മലക്കം മറിച്ചില്‍. നാളെ യാത്ര ബീനാരില്‍ പ്രവശിക്കാനിരിക്കെയാണ് സഖ്യത്തിലെ പ്രബല കക്ഷിയായ ജെഡിയു സഖ്യം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാവുകയാണ് നിതീഷിന്റെ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യത്തെ ശക്തിപെടുത്തേണ്ട കോണ്‍ഗ്രസിന്റെ പരാജയം കൂടിയാണ് ബീഹാറിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News