‘എനിക്ക് ഏറെ അഭിമാനം തോന്നിയത് ഈ സിനിമയുടെ ഭാഗമായപ്പോഴാണ്, അതിന് ഒരു കാരണവുമുണ്ട്’: നിത്യ മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. നിരവധി മലയാളം, തമിഴ്, തെലുഗ്, കന്നഡ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല, ആലാപനത്തിലും നടി തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. 1998-ൽ ‘ദ മങ്കി ഹൂ ന്യൂ ടൂ മച്ച്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്തുവയസ്സുള്ളപ്പോൾ ബാലതാരമായി അരങ്ങേറ്റം കുറിച്ച നിത്യ പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ ചെയ്തു.

Also read:‘ആ കുറിപ്പ് വായിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി, പിന്നീട് ഇതുവരെ ആ ദിവസം മറന്നിട്ടില്ല’: മോഹന്‍ലാല്‍

അടുത്തിടെ തന്റെ പ്രിയപ്പെട്ട മലയാളം സിനിമയെ കുറിച്ച് നടി തുറന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. ഒരു സമൂഹ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിത്യയുടെ തുറന്ന് പറച്ചിൽ. താന്‍ വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

‘ഞാന്‍ എന്റെ ഏതെങ്കിലും ഒരു പടം കണ്ട് ആദ്യമായി എനിക്ക് ഒരു സിനിമയുടെ ഭാഗമായതില്‍ വളരെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഉസ്താദ് ഹോട്ടലാണ്. ഞാന്‍ വളരെ നന്നായി ചെയ്ത ഒരു സിനിമയായിരുന്നു ഉസ്താദ് ഹോട്ടലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

Also read:ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി, 5 കോടി രൂപ ആവശ്യം; സന്ദേശം മുംബൈ ട്രാഫിക് പൊലീസിന്

അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും സ്‌പെഷ്യലായ ഒരു സിനിമയാണ് അത്. ആ പടത്തില്‍ എന്റെ പോഷന്‍സ് ഷൂട്ട് ചെയ്തത് കൊച്ചിയിലും കോഴിക്കോടുമൊക്കെ ആയിട്ടായിരുന്നു. സത്യത്തില്‍ അന്നാണ് ഞാന്‍ ആദ്യമായി കോഴിക്കോട് പോകുന്നത്.

എനിക്ക് അതിന് മുമ്പ് ഒരു സിനിമയിലും പഴയ ലെജന്റ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അധികം അവസരങ്ങള്‍ കിട്ടിയിരുന്നില്ല. അതിനാല്‍ ഉസ്താദ് ഹോട്ടലില്‍ തിലകന്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വളരെ സ്‌പെഷ്യലായി തോന്നുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News