‘അച്ഛൻ എത്തീസ്റ്റ് ആണ്, പേരിന് പിറകിൽ വാലല്ല വെറും സർ നേം മാത്രം’, മഹിമക്ക് പിറകെ പുലിവാല് പിടിച്ച് നിത്യ ‘മേനോനും’

മഹിമ നമ്പ്യാരുടെ പേരിന് പിറകിലെ വാല് വിവാദം കെട്ടടങ്ങും മുൻപ് അതേ വിവാദത്തിൽ തന്നെ അകപ്പെട്ട് നടി നിത്യ മേനോനും. തൻ്റെ പേരിന് പിറകിൽ ജാതി വാൽ അല്ല ഉള്ളതെന്നായിരുന്നു നിത്യ പറഞ്ഞത്. ഇത് വെറും സർ നേം മാത്രം ആണെന്നും നിത്യ ഇതിനോടൊപ്പം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദത്തിന് കാരണമായ പരാമർശം. മുൻപ് നടി മഹിമയ്ക്കും സമാന പരാമർശം നടത്തി ട്രോളുകൾ ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു.

നിത്യ മേനോന്റെ പരാമർശം

ALSO READ: ‘നാരീശക്തിയെ കുറിച്ച് പറയുന്ന പ്രധാനമന്ത്രിയോട് ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? മോദി ജനങ്ങളെ നിശ്ശബ്ദരാക്കുന്നു’: കമൽ

എന്റേത് മലയാളി കുടുംബമാണ്. പക്ഷെ ഞാൻ കേരളത്തിൽ നിന്നുള്ളയാളല്ല. ഒരാൾ കന്നഡയിൽ സംസാരിക്കുന്ന ആളെ കാണുമ്പോഴുള്ള ഫീൽ മലയാളത്തിൽ നിന്ന് തനിക്കില്ലെന്നും നിത്യ മേനോൻ പറയുന്നു. തന്റെ പേരിനൊപ്പമുള്ളത് ജാതിപ്പേരല്ലെന്നും നിത്യ പറയുന്നു. എന്റെ പേരിനൊപ്പമുള്ളത് ‘മേനേൻ’ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടായിരുന്നില്ല. ‘മേനേൻ’ എന്ന് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല.

പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും. ബാം​ഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻഎസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി.

ALSO READ: ‘അതെന്താടാ ഇപ്പൊ അങ്ങനെ ഒരു ടോക്ക്‌’, സർവേയിൽ എൽഡിഎഫ് പരാജയപ്പെടും എന്ന് പറഞ്ഞ മനോരമ ഇപ്പോൾ പ്ലേറ്റ് മാറ്റി, യു ഡി എഫ് തരംഗം ഇല്ലെന്ന് വാർത്ത, അതും ഇംഗ്ലീഷിൽ

അവർ ന്യൂമമറോളജി നോക്കി. ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ താനറിയപ്പട്ടതെന്നും നിത്യ വ്യക്തമാക്കി. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News